ഏവര്‍ക്കും ഈ സൈറ്റിലേക്ക് സ്വാഗതം..

സഞ്ചരിക്കുന്ന മെഡിക്കല്‍ ലബോറട്ടറി

പെരിന്തല്‍മണ്ണ: ഒരു ഫോണ്‍ കോളില്‍ പ്രഷറും ഷുഗറും കൊളസ്ട്രോളും കണ്ടുപിടിക്കുന്ന സഞ്ചരിക്കുന്ന മെഡിക്കല്‍ ലബോറട്ടറി വീടിനു മുമ്പിലെത്തും. കഴിഞ്ഞ രണ്ടു വര്‍ഷമായി പെരിന്തല്‍മണ്ണയിലും പരിസര പ്രദേശങ്ങളിലും മുചക്ര വാഹനത്തില്‍ കറങ്ങി ആരോഗ്യ രംഗത്തു ജാഗ്രതയുണ്ടാകുന്നതില്‍  ശ്രദ്ധേയയാവുകയാണ്‌ ഇരുപത്തി അഞ്ചു കാരിയായ ഷമീറ.

എരവിമംഗലം വേങ്ങശ്ശേരി മുഹമ്മദ്‌ നബീസ ദമ്പതികളുടെ രണ്ടാമത്തെ മകളാണു ലാബ്‌ ടെക്നീഷ്യകൂടിയായ ഷമീറ.  ചെറുപ്പത്തില്‍ പോളിയോ ബാധിച്ചു കാലു തളര്‍ന്നു. 2004ല്‍ പെരിന്തല്‍മണ്ണ ജി.വി.എച്ച്‌.എസ്‌.ഇയില്‍ നിന്ന്   ലാബ്‌ ടെക്നീഷ്യന്‍ കോഴ്സ്‌ പാസായ ശേഷം തൊഴിലന്വേഷണം നിരാശയാണു സമ്മാനിച്ചത്‌. തുടര്‍ന്നു     നഗരസഭ കുടുംബശ്രീ വഴി 50,000 ലോണ്‍  തരപ്പെടുത്തിയാണു ഷമീറ തന്റെ സഞ്ചരിക്കുന്ന  മെഡിക്കല്‍ ലാബ്‌ എന്ന സ്വപ്നം പൂവണിയിച്ചത്‌. ആവശ്യക്കാര്‍ക്കു വീടുകളിലെത്തി പ്രഷര്‍, ഷുഗര്‍, തൂക്കം, കൊളസ്ട്രോള്‍ എി‍വ പരിശോധിച്ചു കുറിപ്പ്‌ നല്‍കും. മെഡിക്കല്‍ സിറ്റിയിലെ മിക്ക ഡോക്ടര്‍മാര്‍ക്കും ഷമീറയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് പരിചിതമാണ്‌. ആശുപത്രയിലെക്കാള്‍ കുറഞ്ഞ വിലക്കാണ്‌ പരിശോധന. ഷുഗറിന്‌ 25 രൂപ, പ്രഷറിന്‌ 10 രൂപ, കൊളസ്ട്രോളിന്‌ 60 രൂപ. മൂന്ന് മിനിറ്റ്  കൊണ്ട്‌ റിപ്പോര്‍ട്ട്   നല്‍കും.  മൂന്ന്  പരിശോധനയും ഒന്നിച്ചു നടത്തുന്നവര്‍ 100 രൂപ നല്‍കിയാല്‍ മതി. കുടുംബശ്രീ അനുവദിച്ച 50,000 രൂപയില്‍ 3000 രൂപ മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങാനും ബാക്കി 20,000 രൂപ വാഹനത്തിനുമാണു ചിലവഴിച്ചത്‌. ആദ്യഘട്ടത്തില്‍ ഷറീന, വിജയകുമാരി, രാജി എന്നീ     കൂട്ടൂ കാര്‍ കൂടി പങ്കാളികളായിരുന്നു . വൈകല്യം ജീവിതത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാതിരിക്കാന്‍ ലഭിച്ച തൊഴിലില്‍ ആവോളം മുന്നോട്ട് കൊണ്ടുപോവാനുള്ള ഇച്ഛാശക്തിയാണു ഷമീറയുടെ കൈമുതല്‍.

No comments:

Post a Comment

ജ്ജ് മുണ്ടാണ്ടെ പോവ്വാ