ഏവര്‍ക്കും ഈ സൈറ്റിലേക്ക് സ്വാഗതം..

മലപ്പുറത്ത് ജനന-മരണ-വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനാകുന്നു

മലപ്പുറം:ലോകത്തെവിടെനിന്നും ഇനി മലപ്പുറത്തുകാര്‍ക്ക് ജനന-മരണ-വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയെ്തടുക്കാം. 1970 മുതല്‍ ഗ്രാമപ്പഞ്ചായത്തുകളില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് ഈ സൗകര്യം ലഭ്യമാകുന്നത്. ഇതോടെ ജനന-മരണ-വിവാഹ സിവില്‍ രജിസ്‌ട്രേഷനുകള്‍ കമ്പ്യൂട്ടര്‍ ശൃംഖലവഴി ലോകത്തെവിടെനിന്നും ലഭ്യമാക്കുന്ന ആദ്യ ജില്ലയാകുകയാണ് മലപ്പുറം.

സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടാന്‍വേണ്ടി പലതവണ ഓഫീസുകള്‍ കയറിയിറങ്ങേണ്ട അവസ്ഥ ഇതോടെ അവസാനിക്കുകയാണ്. എത്രതവണ വേണമെങ്കിലും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എടുക്കാം. ഈ സര്‍ട്ടിഫിക്കറ്റുകള്‍ ആധികാരിക രേഖയായി സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്.

സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതല്‍ പഞ്ചായത്തുകളുള്ള മലപ്പുറത്താണ് കൂടുതല്‍ മരണങ്ങളും ജനനങ്ങളും വിവാഹങ്ങളും നടക്കുന്നത്. ഏകദേശം 25 ലക്ഷത്തോളം വിവരങ്ങളാണ് ആറുമാസത്തിനുള്ളില്‍ ഡിജിറ്റലൈസ് ചെയ്തത്. ഇതില്‍ 19 ലക്ഷത്തോളം ജനനങ്ങളുടെയും നാലരലക്ഷത്തോളം മരണങ്ങളുടെയും വിവരങ്ങള്‍ പഞ്ചായത്തുകള്‍ കമ്പ്യൂട്ടറില്‍ ശേഖരിച്ചിട്ടുണ്ട്. ഇന്‍ഫര്‍മേഷന്‍ കേരളമിഷന്റെ സാങ്കേതികസഹായത്തോടെയാണ് ഡിജിറ്റലൈസേഷന്‍ നടത്തിയത്.

 23 Oct 2013
Mathrubhumi

No comments:

Post a Comment

ജ്ജ് മുണ്ടാണ്ടെ പോവ്വാ