ഏവര്‍ക്കും ഈ സൈറ്റിലേക്ക് സ്വാഗതം..

മലപ്പുറത്തിന്റെ സ്വന്തം പോര്‍ട്ടല്‍

അറിയാം, അപേക്ഷിക്കാം,ആവലാതിപ്പെടാം . മലപ്പുറത്തിന്റെ സ്വന്തം പോര്‍ട്ടല്‍
മലപ്പുറം: മലപ്പുറം ജില്ലയ്ക്ക് പുതിയ പോര്‍ട്ടല്‍ നിലവില്‍ വരുന്നു. ജില്ലയെക്കുറിച്ചുള്ള സമഗ്ര വിവരങ്ങള്‍ അറിയുന്നതിന് പുറമേ പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭിക്കാനും ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെടുത്താനും ഇത് ഉപകരിക്കുമെന്ന് ജില്ലാകളക്ടര്‍ കെ. ബിജു പറഞ്ഞു.

മലപ്പുറംവണ്‍(malappuramone.gov.in) എന്നതാണ് പോര്‍ട്ടലിന്റെ പേര്. ഇതിന്റെ ഉദ്ഘാടനം നവംബര്‍ രണ്ടാംതീയതിയാണ്. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍, പ്രശ്‌നങ്ങള്‍ എന്നിവ പോര്‍ട്ടലിലൂടെ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താനാകും. പബ്ലിക്ക് ഗ്രീവന്‍സ് സെല്ലാണ് ഇതിനായി പോര്‍ട്ടലില്‍ തയ്യാറാക്കിയിട്ടുള്ളത്. എല്ലാ ജില്ലാവകുപ്പ് മേധാവികളെയും സമീപിക്കാന്‍ ഓണ്‍ലൈനിലൂടെ സാധിക്കുമെന്നതാണിതിന്റെ മേന്മ. ഇതിനുപുറമേ സര്‍ക്കാര്‍ സേവനങ്ങള്‍ക്കാവശ്യമായ അപേക്ഷകളും മറ്റും ഡൗണ്‍ലോഡ് ചെയെ്തടുക്കുവാനുള്ള സൗകര്യവും ഇതില്‍ ലഭ്യമാണ്. ഇ-മണല്‍ പദ്ധതിയും പുതിയ പോര്‍ട്ടലിലൂടെയാകും നടപ്പാക്കുക.

Mathrubhumi
26 Oct 2013

No comments:

Post a Comment

ജ്ജ് മുണ്ടാണ്ടെ പോവ്വാ